തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാൾ പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്. വർക്കല , കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി 38 -ാളം കേസുകളിലെ പ്രതിയാണ് അനസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു: യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട്: ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം
സഹോദരന്റെ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത് : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പ്രതികരിച്ച്
ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്‍ശം: ഷിയാസിനെതിരെ കെ ജെ മാക്സി