'മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചത് അഭിനയത്തിനും തനിക്ക് ലഭിച്ചത് കൂട്ടായ പ്രവര്‍ത്തനത്തിനും': വെള്ളാപ്പള്ളി നടേശന്‍

FEBRUARY 8, 2026, 3:18 AM

ആലപ്പുഴ: മമ്മൂട്ടിക്ക് പത്മഭൂഷണ്‍ കിട്ടിയത് അഭിനയമികവിനും തനിക്ക് ലഭിച്ചത് മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലെ കൂട്ടായ പ്രവര്‍ത്തനത്തിനും ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ തീയില്‍ കുരുത്തവനാണെന്നും വെയിലത്ത് വാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്ക് കിട്ടിയത് അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ അടിസ്ഥാനത്തിലാണ്. തനിക്ക് കിട്ടിയത് അഭിനയത്തില്ല. നമ്മളെല്ലാം കൂട്ടായിനിന്ന് പ്രവര്‍ത്തിച്ച മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള പൊതുജന ക്ഷേമപ്രവര്‍ത്തനങ്ങളുടെയും സംഘടനാപ്രവര്‍ത്തനങ്ങളുടെയും വലിപ്പം കണക്കിലെടുത്തുകൊണ്ടാണ്. ഈ പദ്മഭൂഷണ്‍ തന്നത് തനിക്കല്ല, സമുദായത്തിനാണെന്നും അത് ഗുരുപാദത്തില്‍ വെക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam