ലണ്ടൻ: ഉപരിപഠനത്തിനായി യുകെയിൽ എത്തിയ പെരുമ്പാവൂർ സ്വദേശിനിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. അയ്‌മുറി ഇളമ്പകപ്പിള്ളി പള്ളശേരി പൗലോസിന്റെ മകൾ അനീനയാണ് (25) മരിച്ചത്.
അനീന നഴ്‌സിംഗ് പഠനത്തിനായി ഒരു വർഷം മുമ്പാണ് യു.കെയിലെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നോർക്കയെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും ബന്ധപ്പെട്ട് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും. മാതാവ്: ബെസ്സി. സഹോദരങ്ങൾ: ആതിര, ആഷ്‌ലി, ആൽബിൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
