കൊച്ചി: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന് രാജ്യത്തെ പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ഇടതുസഹയാത്രികനുമായ ഡോ. കെ.കെ.എൻ കുറുപ്പ്.
തന്‍റെ വികസന ആശയങ്ങൾ നടപ്പാക്കാൻ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നും അദ്ദേഹം അറിയിച്ചു.തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കുക, കാലിക്കറ്റ് സർവകലാശാല ഇന്ത്യയിലെ നമ്പർ വൺ ആക്കുക, കാസർകോട്, വയനാട് ജില്ലകളുടെയും തെക്കൻ ജില്ലകളുടെയും പുരോഗതി, ജനാധിപത്യ ഭരണഘടന ശക്തിപ്പെടുത്തുക തുടങ്ങി 24 ആശയങ്ങൾ മുന്നോട്ടുവെച്ചാണ് കെ.കെ.എൻ. കുറുപ്പ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം, കർമമണ്ഡലമായിരുന്ന കാലിക്കറ്റ് സർവകലാശാല സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തിലാണ് കെ.കെ.എൻ. കുറുപ്പ് ജനവിധി തേടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഗുരുവായൂരില്‍ ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിലക്കി
ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയില്‍
ആക്ട് കേരളയുടെ മൂന്നാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും സമാപിച്ചു
ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു