മലപ്പുറം: കൂരിയാട് അപകടമേഖല സന്ദർശിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്.
ഡിസാസ്റ്ററിനെ ടൂറിസം ആയി കാണരുതെന്നും കൂടുതൽ ആളുകൾ പോകുന്നത് കൂടുതൽ അപകടങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങൾ പ്രദേശത്തേക്ക് വരുന്നത് തടയേണ്ടി വരും. കൂരിയാട് അപകടത്തിൽ വീണ്ടും ദേശീയ പാത അതോറിറ്റിയുമായി ചർച്ച നടത്തും.
ജനങ്ങളുടെ സഞ്ചാരത്തെ ബാധിക്കാതെ ഗതാഗതം ക്രമീകരിക്കും. കൂരിയാട്ടെ വലതുവശത്തെ സർവീസ് റോഡ് ട്രാഫികിന് തുറന്നു കൊടുക്കാം എന്നാണ് ദേശീയ പാത അതോറിറ്റി പറഞ്ഞത്.
അവിടെ ചില അറ്റകുറ്റ പണികൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നാണ് എൻ എച്ച് ഐ അറിയിച്ചതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
