മലപ്പുറം: പൊലീസുകാരെ ലോറി ഇടിപ്പിച്ച് മണൽ മാഫിയ. തിരൂരിന് സമീപം മംഗലത്താണ് സംഭവം നടന്നത്. മണൽ കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിക്കാൻ ശ്രമം നടക്കുകയായിരുന്നു.
സംഭവത്തിൽ മണൽ കടത്ത് സംഘത്തിലെ തൃപ്പങ്ങോട് സ്വദേശി സുഹൈലിനെ പൊലീസ് പിടികൂടി. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എസ്ഐയെയും സിവിൽ പൊലീസ് ഓഫീസറെയുമാണ് ലോറികൊണ്ട് ഇടിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ കുറേ കാലമായി മണൽകടത്തുകാരെ കുറിച്ചുള്ള പരാതികൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർ പരിശോധനയ്ക്ക് എത്തിയത്.
തിരൂർ സ്റ്റേഷനിലെ ജൂനിയർ എസ്ഐ മിഥുൻ, സിപിഒ വിബീഷ് ഇവർ രണ്ടുപേരാണ് മണൽക്കടത്തുകാരെ പിടികൂടാനായി പോയത്.
ബൈക്കിലായിരുന്നു ഇരുവരുടേയും യാത്ര. തൃപ്പങ്ങോട് ആനപ്പടി എന്ന സ്ഥലത്ത് വെച്ച് സുഹൈൽ ഓടിച്ചിരുന്ന ടിപ്പർലോറിക്ക് പൊലീസുകാർ കൈകാട്ടിയെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്നീട് ടിപ്പർ ലോറിയെ ബൈക്കിൽ പിന്തുടരുകയായിരുന്നു. ലോറിക്ക് മുന്നിലെത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ലോറി വീണ്ടും മുന്നോട്ട് പോയി. സംഘത്തിൽ നാലുപേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ലോറിയിൽ സുഹൈൽ മാത്രമാണ് ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
