കോട്ടയം: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. പള്ളി ഏറ്റെടുക്കല്‍ സംബന്ധിച്ച കോടതിവിധിയില്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ടുപോയെന്നും സഭാ നേതൃത്വം ആരോപിച്ചു.
അതേസമയം കോടതി വിധിയില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് അന്വേഷിച്ച് പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സഭ വിമര്‍ശിച്ചു. വിഷയത്തില്‍ തക്ക നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നാണ് ആരോപണം.
ഓര്‍ത്തഡോക്‌സ് സഭയുടെ മാധ്യമവിഭാഗം തലവന്‍ യൂഹനോന്‍മാര്‍ ദിയസ്‌കോറസ് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍, ഭരണത്തില്‍ മാറ്റം ആവശ്യമാണെന്ന് വ്യക്തമാക്കി. എന്നാല്‍ അത് എല്‍ഡിഎഫ് മാറി യുഡിഎഫ് വരണമെന്നോ യുഡിഎഫ് മാറി എല്‍ഡിഎഫ് വരണമെന്നോ ഉള്ള രാഷ്ട്രീയ മാറ്റമല്ലെന്നും, ഭരിക്കുന്ന വ്യക്തികളില്‍ മാറ്റം ഉണ്ടാകുന്നത് പുതിയ ആശയങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
