തിരുവനന്തപുരം: മലങ്കര സഭ വിഭജിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയെ അനുകൂലമായി വിലയിരുത്തിയ സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ മുൻപേ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
സഭാ തർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ കോടതി വിധികളും ഐക്യ നിലപാടിനെയാണ് പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വട്ടശേരിൽ തിരുമേനിയുടെ കാലം മുതലുള്ള മലങ്കര സഭയുടെ നിലപാടും ഇതേ ദിശയിലാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
പൗരാണിക പാരമ്പര്യമുള്ള ഭാരതീയ സഭ എന്ന വിശേഷണം ബിജെപിയും ആർഎസ്എസും നൽകിയിട്ടുണ്ടെന്നും, സഭ വിഭജിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലങ്കര സഭയുടെ അസ്തിത്വത്തിനെതിരെ ആരും നിലപാട് സ്വീകരിക്കില്ലെന്നും സഭാ സമാധാനത്തിന് പുറത്തുള്ള ഇടപെടലുകൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയനെ നേരിൽ കാണാനായതിൽ അഭിമാനമുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്