കൊച്ചി: ശ്വേതാ മേനോന് എതിരെയുള്ള കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ നടി മാല പാർവതി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഈ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. കേസിനുപിന്നിൽ ബാബുരാജല്ലെന്നും നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് പൊന്നമ്മ ബാബുവിന്റെ പ്രതികരണം.
'ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നിൽക്കില്ല എന്നാണ് എന്റെ വിശ്വാസം. ഞാൻ മനസിലാക്കിയ ഒരാൾ എന്ന നിലയിൽ ബാബുവിനെക്കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെപ്പറ്റി വല്ലതും പറഞ്ഞാൽ നമ്മൾ ബാബു രാജിന്റെ സൈഡാണ് എന്നല്ലേ പറയുന്നേ?. അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മൾ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്നുപറയുന്നത് എന്റെ കുടുംബം പോലെയാണ്. മാലാ പാർവതി മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവർ കളത്തിലേ ഇല്ലാത്ത സ്ത്രീയാണ്. ആർക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു. മാലാ പാർവതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങൾ. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്.
അവർ പറയുന്നു ഇത് ഇലക്ഷൻ പ്രചാരണത്തിന്റെ തന്ത്രമാണെന്ന്. ഇവർക്ക് എങ്ങനെയാണ് ഇതൊക്കെ പിടുത്തം കിട്ടുന്നത്. അതെനിക്ക് മനസിലാവുന്നില്ല. അറിയാമെങ്കിൽ കേസ് കൊടുക്കട്ടെ. അതല്ലേ ചെയ്യേണ്ടത്. വെറുതെ മീഡിയയിൽ ഉറങ്ങി അമ്മയേയും നാറ്റിച്ച്, ഞങ്ങളുടെ സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ?.ശ്വേത മേനോന് എതിരായ കേസ് ഗൂഢാലോചന ആണെന്ന് എനിക്ക് പറയാൻ പറ്റില്ല. എനിക്ക് തോന്നുന്നില്ല ഇങ്ങനെ ഏഴാം കൂലികളെ പോലെ ബാബുരാജ് പെരുമാറുമെന്ന്. നമ്മളെ സംബന്ധിച്ച് ബാബുരാജ് അമ്മയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തു. ആര് നല്ല കാര്യം ചെയ്താലും നമ്മൾ മെൻഷൻ ചെയ്യില്ലേ?' എന്നാണ് പൊന്നമ്മ ബാബു പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
