തിരുവനന്തപുരം: മാജിക് കൂണുകളെ ലഹരിയായി കണക്കാക്കി കേസെടുക്കാൻ എക്സൈസ് വകുപ്പ്. മാജിക് കൂണുകളെ മയക്കുമരുന്നായോ മരുന്നുകളിൽ കലർത്താൻ കഴിയുന്ന മിശ്രിതമായോ കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടും നിയമനടപടി തുടരാൻ എക്സൈസ് വകുപ്പിന് നിയമോപദേശം ലഭിച്ചു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീലും നൽകും.മാജിക് കൂണിൽ സൈലോസിബിൻ എന്ന ലഹരി പദാർത്ഥം അടങ്ങിയിട്ടുണ്ട്.
കൂണില്‍ എത്രശതമാനം ലഹരിയുണ്ടെന്ന് കണക്കാക്കി കേസെടുത്തിട്ടില്ലെന്നാണ് കോടതി പരാമർശം. സൈലോസൈബിൻ ലഹരിയായതിനാല്‍ എത്രശതമാനമുണ്ടെങ്കിലും കേസെടുക്കാമെന്ന നിയമോപദേശമാണ് വകുപ്പിന് ലഭിച്ചിട്ടുള്ളത്.
സ്വഭാവിക ഫംഗസ് വിഭാഗത്തില്‍പെട്ടതാണെങ്കിലും സൈലോസൈബിൻ സാന്നിധ്യമുണ്ടെങ്കില്‍ ലഹരിവസ്തുവായി കണക്കാക്കാം. പ്രാചീനകാലംമുതല്‍ ലഹരിക്കായി ഉപയോഗിക്കുന്ന കൂണ്‍ ഇനമാണ് മാജിക് കൂണ്‍. ഇത് ഉപയോഗിച്ചാല്‍ മന്ദത, ശ്രദ്ധയില്ലായ്മ, അതിയായ ഉത്കണ്ഠ എന്നിവ ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്