ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ  ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റം ഭരണഘടനാവിരുദ്ധം; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

MAY 20, 2025, 12:38 AM

ചെന്നൈ: ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ  ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ ഭരണഘടനാവിരുദ്ധം എന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. സ്ഥലംമാറ്റങ്ങൾ യാന്ത്രികമായി നടപ്പാക്കരുതെന്നും,അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള നടപടികൾ,  ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പ് നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ  ലംഘനം ആണെന്നും ആണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 

അതേസമയം യൂണിയൻ ബാങ്കിന്‍റെ  സ്ഥലംമാറ്റ സർക്കുലറിനെതിരെ ജീവനക്കാരുടെ സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. പുതിയ ഓഫീസിലേക്കുള്ള മാറ്റത്തിന്  കുറഞ്ഞത് 20 ദിവസത്തെ സാവകാശം നൽകണം എന്നും മക്കളുടെ പഠനം സുപ്രധാന ഘട്ടത്തിൽ എങ്കിൽ സ്ഥലംമാറ്റം ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഭരണപരമായ ആവശ്യങ്ങളും ജീവനക്കാരുടെ ക്ഷേമവും ഒരുപോലെ കണക്കിലെടുത്താകണം തീരുമാനങ്ങളെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam