വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി മാധ്യമം മുഖപ്രസംഗം

JUNE 26, 2026, 1:09 AM

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പത്രം മാധ്യമം.

മദ്യവിൽപനയിലൂടെ ഖജനാവിലെത്തുന്ന കോടികളെ കുറിച്ചല്ല ഒരു ജനപക്ഷ സർക്കാർ ചിന്തിക്കേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

 ലഹരി മാഫിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. മുൻ സർക്കാറിനെ കുറ്റപ്പെടുത്തി വി.ഡി. സതീശന് ഒഴിഞ്ഞുമാറാനാകില്ല. 

vachakam
vachakam
vachakam

 തെരഞ്ഞെടുപ്പിൽ വി.ഡി. സതീശന് ഏറ്റവും വലിയ പിന്തുണ നൽകിയ പ്രസ്ഥാനമായിരുന്നു ജമാഅത്തെ ഇസ്ലാമി. 

അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം തന്നെ സർക്കാർ നിലപാടിനെതിരെ രംഗത്ത് വരുന്ന സാഹചര്യം ശ്രദ്ധേയമാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ നയങ്ങളിൽ നിന്ന് വ്യത്യാസം വരുന്നതിനാണ് വി.ഡി. സതീശന് പിന്തുണ നൽകിയത്. പുതുയുഗയാത്രയിൽ അദ്ദേഹം നൽകിയ വാക്ക് പാലിക്കുമെന്നാണ് കരുതിയതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam