കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ വിഷയത്തിൽ സണ്ണി ജോസഫിൻറെ പരാമർശനത്തിൽ പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ.
രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
അതേസമയം നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
