ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു; എം എ ബേബി

NOVEMBER 19, 2025, 10:29 PM

തൃശൂര്‍:  ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്‍ഡിഎഫിന്റെ കൊച്ചി നഗരസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ബേബിയുടെ പരാമര്‍ശം.

'ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദം ആര്‍എസ്എസിന്റെ മറ്റേ പതിപ്പാണ്. അഭിമന്യുവിനെ കൊന്നവരുമായി കോണ്‍ഗ്രസ് കൂടിയാലോചന നടത്തി. തീവ്രവാദ പ്രവര്‍ത്തനത്തിന് ന്യായീകരണം ലഭിക്കുന്നു' എം എ ബേബി പറഞ്ഞു.

മുസ്‌ലിം ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി എം എ ബേബി പറഞ്ഞു.

vachakam
vachakam
vachakam

ചില സ്ഥലങ്ങളില്‍ മുസ്‌ലിം ലീഗിന്റെ അനുഗ്രഹാശിസ്സുകളോട് കൂടി ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെടുന്നത് ആര്‍എസ്എസിന് വളരെ ഇഷ്ടമാണെന്നും എം എ ബേബി ആരോപിച്ചു.

ദില്ലിയിൽ ബോംബ് സ്‌ഫോടനം നടന്നപ്പോൾ സിപിഐഎം ആദ്യം തന്നെ അപലപിച്ചെന്നും കോണ്‍ഗ്രസ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ലെന്നും എം എ ബേബി കൂട്ടിച്ചേർത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam