കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്‌ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടിൽ വീണതായി റിപ്പോർട്ട്. യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ആണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. തോട്ടിലേക്കിറങ്ങാനുള്ള വഴിയിൽ കെട്ടിനിന്ന വെള്ളം കാറിനുള്ളിലേക്ക് കയറുകയായിരുന്നു. ഇത് കണ്ടതോടെ ജോസിയും ഷീബയും ഉടൻ ഡോർ തുറന്ന് പുറത്തിറങ്ങി. ഇത് കൊണ്ട് വാൻ അപകടം ആണ് ഒഴിവായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളം നിറഞ്ഞ് കിടന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് ജോസി വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
