പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെ ശാന്തകുമാർ എന്നയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.
അതേസമയം കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം നടപടികൾ അനുവദിക്കില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മേഖലയിൽ നാല് പേരാണ് മരിച്ചത്.
ഇന്നലെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്