എസ്ഡിപിഐ സ്ഥാനാർത്ഥിയെന്ന് വ്യാജപ്രചരണം: വിദേശ മലയാളിക്കെതിരെ പരാതി

DECEMBER 6, 2025, 9:27 AM

 കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ വിദേശ മലയാളി ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ പരാതി. 

തദ്ദേശ  തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാർത്ഥിയായി അരുവിത്തുറ വാർഡില്‍ നിന്നും ഹെല്‍മെറ്റ് ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന രീതിയിലായിരുന്നു ആല്‍ബിച്ചന്‍ മുരുങ്ങിയിലിന്‍റെ വ്യാജപ്രചരണം.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എസ്ഡിപിഐ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി ഈരാറ്റുപേട്ടയില്‍ എത്തുന്നുവെന്ന രീതിയിലുള്ള പോസ്റ്ററും ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ഇദ്ദേഹം നിലവില്‍ അമേരിക്കയിലാണ്.

സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ വ്യാജ പ്രചാരണവും ദേശീയ കമ്മിറ്റിയംഗത്തിന്റെ ചിത്രം ദുരുപയോഗവും ചെയ്തെന്ന് ആരോപിച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ്പ്രസിഡന്റും, ജില്ലാ ഇലക്ഷൻ കമ്മിറ്റി ചെയർമാനുമായ യു നവാസാണ് ജില്ലാ വരണാധികാരിക്കും സൈബർ സെല്ലിനും പരാതി നല്‍കിയിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam