വോട്ടെടുപ്പ് ദിനങ്ങളിൽ കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവധി നല്‍കണമെന്ന് ആവശ്യം

DECEMBER 4, 2025, 9:03 PM

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 

ഡിസംബര്‍ ഒന്‍പതിനും പതിനൊന്നിനും അവധി നല്‍കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് എംപി കത്തയച്ചു. 

അല്ലെങ്കില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ കാഷ്വല്‍ ലീവ് അനുവദിക്കണമെന്നും ജോണ്‍ ബ്രിട്ടാണ് എംപി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 9, 11 തിയതികളില്‍ അതത് ജില്ലകളില്‍ അവധിയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam