തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും തങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് ഇടതുമുന്നണി പറയുന്നത് നല്ലതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അങ്ങനെ പറയുന്നത് തുടരണം എന്നാണ് ആഗ്രഹം. ഇത്രയും വലിയ തെറ്റ് പറ്റിയിട്ടും ഒരു സ്വയം വിമർശനം പോലും നടത്താൻ തയ്യാറാകാത്ത പാർട്ടിയെ പറ്റി ജനങ്ങൾ ചിന്തിക്കട്ടെ. കൂടുതൽ തിരിച്ചടികൾ അവരെ കാത്തിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചാൽ മതി.
ദൈനംദിന ജീവിതത്തിൽ ജനങ്ങൾ അനുഭവിച്ച ദുരിതം കൊണ്ടാണ് ഇടതുമുന്നണിക്ക് എതിരായി ജനങ്ങൾ വോട്ട് ചെയ്തത്. അത് തിരിച്ചറിയാൻ കഴിയാതെ ഞങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ല ജനങ്ങൾക്ക് തെറ്റുപറ്റി എന്ന് പറയുന്ന മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
