"വഞ്ചനാപരമായ നിലപാട്, മൂന്ന് തവണ ഫോൺ വിളിച്ചിട്ടും ഫോൺ എടുത്തില്ല,കോൾ വന്നില്ലെന്ന് കള്ളം പറഞ്ഞു"; ജി സുധാകരനെ രൂക്ഷമായി വിമർശിച്ചു പിണറായി വിജയൻ 

MARCH 20, 2026, 12:51 AM

കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ടിറങ്ങിയ ജി. സുധാകരനെതിരെ കടുത്ത ആരോപണങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. "സുധാകരൻ സ്വീകരിച്ചത് സാധാരണ മനുഷ്യന് നിരക്കാത്ത വഞ്ചനാപരമായ നിലപാടാണ്. മൂന്ന് തവണ ഫോൺ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. മുഖ്യമന്ത്രി വിളിച്ചെന്ന് ജില്ലാ സെക്രട്ടറി വഴി അറിയിച്ചിട്ടും കോൾ വന്നില്ലെന്ന് കള്ളം പറഞ്ഞു" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

"സുധാകരന്റെ നീക്കം മുൻകൂട്ടി തീരുമാനിച്ച നീക്കമാണ്.സിഐപിഐഎമ്മിൽ നിന്ന് ഇത്തരത്തിലുള്ള പുറത്തുപോക്ക് ഒരു പുതിയ രീതിയാണ്. എല്ലാത്തിന്റെയും പിന്നിൽ സ്ഥാനാർഥി ആകാനുള്ള ആഗ്രഹമാണെന്ന് വ്യക്തമാക്കുന്നു" എന്നും പിണറായി വിജയൻ വ്യക്തമാക്കി.

സി.സി. മുകുന്ദൻ, ഐഷാ പോറ്റി, ടി.കെ. ഗോവിന്ദൻ എന്നിവരെയും മുഖ്യമന്ത്രി വിമർശിച്ചു. പാർട്ടി വിട്ടിറങ്ങിയ ഇവർ കാണിച്ചത് ഏറ്റവും വലിയ വർഗവഞ്ചനയാണ്. ഏറ്റവും ശക്തമായ പോരാട്ട സമയത്ത് പാർട്ടിയെ തള്ളിപ്പറഞ്ഞു. ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിച്ചതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam