രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഒന്നിക്കാം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

AUGUST 16, 2025, 12:16 AM

നമ്മുടെ രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എന്റെ സ്വാതന്ത്യ ദിന ആശംസകൾ നേരുന്നു. ജാതിമത ഭേദമന്യേയുള്ള പൂർവികരുടെ ത്യാഗത്തിൽ പടുത്തുയർത്തിയ ഈ രാജ്യത്തിന്റെ അടിസ്ഥാനശില നമ്മുടെ ഭരണഘടനയാണ്.

ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും നാം ജാഗ്രതയോടെ കാണണം. ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഒപ്പം ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം.

അതോടൊപ്പം, അയൽരാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും നാം ഗൗരവത്തോടെ കാണണം. ഭീകരതയിലൂടെ ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളിൽ കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം.

vachakam
vachakam
vachakam

രാജ്യത്തിന്റെ യഥാർത്ഥ ശക്തി കുടികൊള്ളുന്നത് നമ്മുടെ കർഷകരിലും യുവാക്കളിലുമാണ്. നാടിന്റെ  അന്നദാതാക്കളായ കർഷകർ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് നമ്മുടെ യുവാക്കൾ. ശോഭനമായ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ ഈ രണ്ട് വിഭാഗത്തിനും നേതൃപരമായ പങ്ക് വഹിക്കാനാകും.

സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ല, മറിച്ച് രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ രാഷ്ട്ര ശില്പികൾ വിഭാവനം ചെയ്ത ഇന്ത്യയെ സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം. ഏവർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഗ്രാൻഡ് മുഫ്തി, ഇന്ത്യ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam