തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിക്കുന്നതാണ് യുഡിഎഫിന് ഗുണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
അങ്ങനെവന്നാൽ യുഡിഎഫിന് കൂടുതൽ ഉറപ്പിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ യുഡിഎഫിൽ തർക്കമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച മുരളീധരൻ ഗോവിന്ദൻ മാഷ് ഇടയ്ക്ക് ചില തമാശകൾ പറയുമെന്ന് പറഞ്ഞു.
യുഡിഎഫിൽ ഒരു തർക്കവുമില്ല, ഘടകകക്ഷികളുമായി യാതൊരു വിധ പ്രശ്നവുമില്ലെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ സിപിഐഎം-ബിജെപി വോട്ട് കച്ചവടമെന്നും കെ. മുരളീധരൻ ആരോപിച്ചു. അതിനിടയിൽ പോലും നല്ല രീതിയിൽ വോട്ട് സമാഹരിക്കാൻ യുഡിഎഫിന് കഴിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
