കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെടി ജലീൽ എംഎൽഎ.ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്ന് പറഞ്ഞ കെ ടി ജലീൽ അന്തിമ തീരുമാനം പാർട്ടിക്ക് എടുക്കാമെന്നും വ്യക്തമാക്കി.
നാല് തവണ മത്സരിച്ച് നിയമസഭ അംഗമായി. തവനൂരിൽ പുതിയ ആൾ വരട്ടെയെന്നും താനില്ലെങ്കിലും തവനൂരിൽ സിപിഎം ജയിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു.
2011ല്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിനെ 7000 വോട്ടിന് പരാജയപ്പെടുത്തിയാണ് കെടി ജലീല്‍ നിയമസഭയിലെത്തിയത്. 2016ല്‍ ഇഫ്തിഖാറുദ്ദീനെ 17000 വോട്ടിന് പരാജയപ്പെടുത്തി മികച്ച വിജയം നേടി.
മൂന്നാം തവണ വീഴുമോ എന്ന തോന്നലുണ്ടാക്കി അവസാന നിമിഷം കയറി പറ്റുകയായിരുന്നു കെടി ജലീല്‍. സന്നദ്ധ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കി യുഡിഎഫ് കളം നിറഞ്ഞപ്പോള്‍ ജലീലിന്റെ ഭൂരിപക്ഷം 2000ത്തില്‍ താഴെയായി ചുരുങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
