സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കാം; ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി

APRIL 17, 2026, 8:47 PM

കൊച്ചി: സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നിയമപരമായ അച്ചടക നടപടികള്‍ സ്വീകരിക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി. നഴ്‌സുമാര്‍ പണിമുടക്കരുതെന്ന് നേരത്തെ നല്‍കിയ ഉത്തരവ് കോടതി നീക്കി. നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.

ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്ക് ആരംഭിച്ചത്. തുടര്‍ന്ന് നഴ്‌സുമാര്‍ പണിമുടക്ക് അവസാനിപ്പിക്കും എന്ന ധാരണയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ ചില ആശുപത്രികളില്‍ ഇപ്പോഴും സമരം തുടരുന്നതായി മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചതോടെ അടിയന്തിര ഇടപെടല്‍ നടത്തിയത്.

പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സമരം ചെയ്യാനുള്ള വിലക്ക് നീക്കുന്നതായും മാനേജ്‌മെന്റുകള്‍ക്ക് നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ടെന്നുമുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. അതേസമയം ആശുപത്രി സേവനങ്ങളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കണമെന്നും സമരങ്ങളില്‍ നിന്ന് സംരക്ഷണം വേണമെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam