കോട്ടയം: ബിഷപ്പുമാരെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് മാപ്പ് പറഞ്ഞു. ബിഷപ്പുമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമായിരുന്നുവെന്നും നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ഷമിക്കണമെന്നും പറഞ്ഞത് കേട്ടില്ലെന്ന് വെക്കണമെന്നും പി സി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്‌സിആര്‍എ നിയമത്തെ കുറിച്ച് ഒരു പിതാവ് മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് താനും അതേ രീതിയില്‍ പ്രതികരിച്ചതെന്നും, എന്നാല്‍ അങ്ങനെ സംസാരിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി സി ജോര്‍ജ് തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
