തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യം കഴിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ആരാണുള്ളതെന്ന് വ്യക്തമായെന്നാണ് വി ഡി സതീശന്‍ വ്യക്തമാക്കിയത്.
അതേസമയം ആശമാരുടെ സമരത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു മന്ത്രിമാര്‍ സ്വീകരിച്ചതെന്നും എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ കാര്യം അങ്ങനെയല്ലെന്നും കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുവരുന്ന പ്രതികള്‍ക്ക് മദ്യസത്ക്കാരം അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്ന പൊലീസാണ് കേരളം ഭരിക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
'ജയിലിലെ കാര്യമിതാണ്. ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ചെയ്ത് കൊടുക്കുന്നത്. ഭക്ഷണത്തിനുള്ള മെനു തലേദിവസം കൊടുക്കും. രാവിലെ യൂറോപ്യന്‍ ബ്രേക്ക് ഫാസ്റ്റ്, ഉച്ചക്ക് ചൈനീസ് ഫുഡ്, രാത്രി തന്തൂരി ചിക്കന്‍ എന്ന സ്ഥിതിയാണുള്ളത്. ചോദിക്കുന്ന ഭക്ഷണമാണ് നല്‍കുന്നത്. ഏറ്റവും ലേറ്റസ്റ്റ് ഫോണാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ഇനി ചൂടുകാലമാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി ഒരു കാര്യം കൂടി ചെയ്യണം. ടി പി കേസ് പ്രതികളുടെ മുറി എയര്‍കണ്ടീഷന്‍ ചെയ്തു കൊടുക്കണം. അതുമാത്രമാണ് ടിപി കേസ് പ്രതികള്‍ക്കായി ഈ സര്‍ക്കാരിന് ചെയ്യാനുള്ളതെന്നും' വി ഡി സതീശന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
