രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി എൽഡിഎഫ്

MARCH 24, 2026, 3:44 AM

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി എൽഡിഎഫ് രംഗത്ത്. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് ആണ് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്. 

അതേസമയം ജനപ്രതിനിധി നിയമപ്രകാരം ഇത് ശിക്ഷാർഹമായ നടപടിയാണെന്നും, ഇക്കാര്യം ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും എൽഡിഎഫ് വ്യക്തമാക്കി.

സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താത്തതായി ആരോപിച്ച് കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള ഏകദേശം 49,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam