'സത്യവാങ്മൂലത്തിൽ ഒരു കേസ് ഉൾപ്പെടുത്തിയിട്ടില്ല'; പി.വി. അൻവറിന്‍റെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ്

MARCH 24, 2026, 3:02 AM

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിന്‍റെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 

അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസ് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. 11 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, 2025ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത ഫോൺ ചോർത്തൽ കേസ് ഉൾപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം.

എന്നാൽ പത്രിക തള്ളണമെന്ന ആവശ്യം വരണാധികാരി നിരസിച്ചു. ഇതിനെതിരെ രേഖാമൂലം പരാതി നൽകുമെന്നാണ് എൽഡിഎഫ് അറിയിച്ചത്. അതേസമയം, മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി. എ. മുഹമ്മദ് റിയാസിന്‍റെ നാമനിർദേശ പത്രികയും സ്വീകരിച്ചു. റിയാസിന്‍റെ ഒരു അപരന്‍റെ പത്രിക തള്ളിയപ്പോൾ, അൻവറിന്‍റെ നാല് അപരന്മാരുടെ പത്രികകൾ സ്വീകരിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam