തൃശ്ശൂർ: തൃശൂരിൽ എൽഡിഎഫ് കൗൺസിലർ ഷീബ ബാബു ബിജെപിയിൽ ചേർന്നു. ജനതാദൾ (എസ്) അംഗം ഷീബ ബാബു ആണ് ബിജെപിയിൽ ചേർന്നത്.
ഷീബ നിലവിൽ സ്റ്റാൻഡിങ് കമ്മറ്റി അംഗമാണ്. ഷീബ ബാബുവിനെ എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
കൃഷ്ണാപുരത്താകും ഷീബ മത്സരിക്കുക. തൃശൂരിൽ 56 സീറ്റിൽ 29 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ജനതാദൾ എസ് ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമെന്ന് ഷീബാ ബാബു പറഞ്ഞു. സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ എൻഡിഎ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഭാവിയിൽ ബിജെപിയുടെ അംഗത്വമെടുക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. എൻഡിഐക്കൊപ്പം നിന്നാൽ വിജയിക്കും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഷീബ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
