കൊച്ചി: കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ അടിയന്തിരമായി ഇടപെട്ട് തൊഴിൽ വകുപ്പ്.വെള്ളിയാഴ്ച വരെ തൊഴിലാളികൾക്ക് ഓഫീസിൽ കയറാമെന്ന് തീരുമാനമായി.കൂടാതെ, നാളെ മുതൽ എല്ലാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം, കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചെന്ന ധാരണ പ്രകാരം രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓഫീസിൽ കയറ്റുന്നത് തടഞ്ഞത് വൻപ്രതിഷേധത്തിന് കാരണമായിരുന്നു. ജീവനക്കാർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ, ഐഎൻറ്റിയുസി, എഐവൈഎഫ് നേതാക്കളും രംഗത്തുവന്നിരുന്നു.തുടർന്ന്, ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ടതോടെയാണ് ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
