പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ട് പവൻ സ്വർണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ.
യുവ വക്കീൽ ഗുമസ്തനുമായുള്ള വ്യവഹാര പരിചയവും അടുപ്പം മുതലെടുത്ത് ഭീഷണിപ്പെടുത്തിയാണ് യുവതി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തത്.
2022-2024 കാലയളവിൽ ഇവർ ഒരുമിച്ച് കഴിഞ്ഞത് ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശി ചമ്പയിൽ മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിനിത(36)യാണ് അറസ്റ്റിലായത്.
കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭാർത്താവ് രാഗേഷിന് നോട്ടീസ് നൽകിയതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സമാനസംഭവങ്ങൾ ശ്രയിൽപെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്