ശബരിമല കേസിൽ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി; ദേവസ്വം ബോർഡിന് വേണ്ടി ഇനി സിംഗ്‌വി ഹാജരാകും

MARCH 16, 2026, 7:12 AM

ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് മാറ്റം വന്നതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഹാജരാകുന്ന നിയമ പ്രതിനിധിയെ മാറ്റിയതായി റിപ്പോർട്ട്. ഇതുവരെ ബോർഡിന് വേണ്ടി വാദിച്ചിരുന്ന സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി, അദ്ദേഹത്തിന് പകരം അഭിഷേക് മനു സിംഗ്‌വിയെ നിയമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാടുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്നാണ് സൂചന. മുൻപ് പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട നടപടികളിൽ പ്രയാർ ഗോപാലകൃഷ്ണൻ വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് അഭിഷേക് മനു സിംഗ്‌വിയായിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട വാദങ്ങൾ സമർപ്പിക്കാൻ കക്ഷികൾക്ക് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദങ്ങൾ സമർപ്പിക്കാൻ സമയം വേണമെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഈ മാസം 23 വരെ സമയം നീട്ടി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam