'അന്ധകാര ശക്തികളില്‍ നിന്നും ക്രൈസ്തവര്‍ക്ക് ക്രൂര പീഡനം'; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത

MARCH 29, 2024, 6:18 PM

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. മണിപ്പൂരിലും ഉത്തരേന്ത്യയിലും അന്ധകാര ശക്തികളില്‍ നിന്നും ക്രൈസ്തവര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ വ്യക്തമാക്കി.

അക്രമങ്ങള്‍ക്ക് കാരണമായ ക്ഷുദ്ര ശക്തികള്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ എടുക്കുന്നില്ല. ഇവര്‍ക്കെതിരെ നിലപാടുകള്‍ നാം സ്വീകരിക്കേണ്ടതാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തിരുവന്തപുരം സെന്റ്.ജോസഫ് കത്തീഡ്രലില്‍ ദുഖ വെള്ളി ദിന സന്ദേശം നല്‍ക് സംസാരിക്കുകയായിരുന്നു അദേഹം.

2014 ല്‍ 147 അക്രമ സംഭവങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ നടന്നുവെന്നും 2023 ല്‍ അത് 687 ആയി വര്‍ധിച്ചു. പൗരത്വ നിയമ ഭേതഗതി പോലുള്ള നിയമങ്ങളിലൂടെ ലക്ഷ്യമിടുന്ന സങ്കുചിത ചിന്താഗതികളെ തോല്‍പ്പിക്കണം. മതേതര ജനാധിപത്യത്തില്‍ മത അധീഷ്ടിത വിഭാഗീയത ഉണ്ടാക്കുന്നത് തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam