മികച്ച മാർജിനിൽ ജയം ഉറപ്പെന്ന് പന്ന്യൻ

APRIL 27, 2024, 9:57 AM

തിരുവനന്തപുരം: മികച്ച മാർജിനിൽ തിരുവനന്തപുരത്ത് നിന്ന് ജയിക്കുമെന്ന് ഇടത് സ്ഥാനർത്ഥി പന്ന്യൻ രവീന്ദ്രൻ. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയാകും ബാധിക്കുക. 

കോണ്‍ഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടാകുമെന്നും അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോകുമെന്നും പന്ന്യൻ  പറഞ്ഞു. 

യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ.

vachakam
vachakam
vachakam

അപ്പോള്‍ ആ വഴി അവരുടെ കുറെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവര്‍ പയറ്റി.

ഇത്തവണയും അത് നടത്തി. അതുകൊണ്ട് ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ല.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam