ബോഡിഗാർഡിന് വെടിയേറ്റത്തിന് പിന്നാലെ കനേഡിയൻ റാപ്പർ ഡ്രേക്കിന്റെ വീട്ടിൽ മറ്റൊരു സുരക്ഷാ വീഴ്ച; കുതിച്ചെത്തി പോലീസ് 

MAY 9, 2024, 5:52 AM

കനേഡിയൻ റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡ്രേക്കിന്റെ വീടിന് പുറത്ത് കഴിഞ്ഞ രാത്രി ഒരു സുരക്ഷാ ജീവനക്കാരന് വെടിയേറ്റത് വലിയ വാർത്ത ആയിരുന്നു. ഈ സംഭവത്തിന് ശേഷം ഡ്രേക്കിൻ്റെ ടൊറന്റോ ഹോമിൽ മറ്റൊരു സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. 

കഴിഞ്ഞ ദിവസത്തെ വെടിവെപ്പിന് ശേഷം ഡ്രേക്കിൻ്റെ വീടിന് പുറത്ത് വലിയ പോലീസ് സന്നാഹമാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ഒരാൾ താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ടൊറൻ്റോ പോലീസ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, താരത്തിന്റെ വീട്ടിലേക്ക് അതികാർമിച്ചു കയറാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തതായി നിരവധി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസ് ആളെ തടയുകയും പിന്നീട് പിടികൂടുകയുമായിരുന്നു. ഡ്രേക്കിനെ കാണണമെന്ന് ഇയാൾ ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

അതേസമയം ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചു എന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഒന്നിലധികം പോലീസ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് റാപ്പറുടെ സ്റ്റാഫും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam