കൽപറ്റ: വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായുള്ള സംശയത്തെത്തുടർന്ന് വയനാട് മക്കിമലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപാച്ചിലുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പുഴയുടെ തീരത്തുള്ളവർത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ആറളം വനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കാണ്. 13,11 ബ്ലോക്കുകളിലെ 50-ലധികം വീടുകളിൽ വെള്ളം കയറി. നാട്ടുകാർ ഇടപെട്ടാണ് പ്രദേശത്തുള്ള ആളുകളെ മാറ്റുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്