കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഹ്യൂം സെന്റർ.
കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകാമെന്നാണു ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ മുന്നറിയിപ്പ്.
മുണ്ടക്കൈയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് 2024 ജൂലൈ 30ന് മുൻപുതന്നെ ജില്ലാ ഭരണകൂടത്തിനു ഹ്യൂം സെന്റർ മുന്നറിയിപ്പു നൽകിയിരുന്നുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
16 മണിക്കൂറിനുശേഷം ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു. മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാൻ കാര്യമായ ഇടപെടലുണ്ടാകാത്തതാണു മരണസംഖ്യ ഉയരാൻ കാരണമായതെന്നും റിപ്പോർട്ടിലുണ്ട്.
2020ലെ ഉരുൾപൊട്ടലിനു മുൻപ് ഹ്യൂം സെന്റർ പ്രവചനം കണക്കിലെടുത്ത് മുണ്ടക്കൈയിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. കഴിഞ്ഞവർഷത്തെ മുന്നറിയിപ്പു വേണ്ടത്ര ഗൗരവത്തിലെടുക്കുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ചയുണ്ടായി. അതേസമയം കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും ജാഗ്രത തുടരണമെന്ന് ഹ്യൂം സെന്റർ ഡയറക്ടർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
