കോഴിക്കോട്: മുൻ തിരുവമ്പാടി എംഎൽഎയും സിപിഎം നേതാവുമായിരുന്ന ജോർജ് എം തോമസിന് എതിരെ ലാന്‍ഡ്ബോര്‍ഡിന്റെ റിപ്പോർട്ട്.
സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മുൻ എംഎൽഎ മറിച്ച് വിറ്റതായാണ് ലാൻഡ് ബോർഡ് റിപ്പോർട്ട്.
പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി കൈമാറി.
പിന്നീട് 2022 ൽ ഇതേ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ച് വാങ്ങുകയായിരുന്നുവെന്നാണ് ലാന്‍ഡ്ബോര്‍ഡിന്റെ റിപ്പോർട്ടില്‍ പറയുന്നത്.
ജോര്‍ജ് എം. തോമസ് 16 ഏക്കര്‍ മിച്ചഭൂമി കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കാത്തതിെന ചൊല്ലിയാണ് ആക്ഷേപമുണ്ടായിരുന്നത്. കൈവശം വച്ചിരുന്ന മിച്ചഭൂമിയില്‍ നിന്നും ഒരേക്കര്‍ സ്ഥലം അഗസ്റ്റിനെന്നയാള്‍ക്ക് വില്‍ക്കുകയും പിന്നീട് ഇത് ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയെന്നും പരാതി ഉയര്‍ന്നു.
ഇതില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്‍ ഇരുനില വീടിന്‍റെ നിര്‍മാണം നടക്കുന്നുവെന്നും ലാന്‍ഡ്ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഗുരുതര അച്ചടക്കലംഘനം നടത്തിയ സംഭവത്തിൽ ജോർജ് എം. തോമസിനെ സി.പി.എം ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്