മലപ്പുറം: തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനും യുവതിയുള്‍പ്പെടെ രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി.
സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങള്‍ പുറത്തായത്.
പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്.
പുളിക്കല്‍ ഗ്രാമപഞ്ചായത്തി ലെ വലിയപറമ്പ് മണ്ണാറക്കല്‍ റിന്റു (30) ആണ് ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്.
കോഴിക്കോട് ചെറുവാടിയി ലെ ഭര്‍ത്ത്യ വീടിനടുത്ത് കൊടിയ ത്തൂരിലെ വാര്‍ഡ് 17 കഴുത്തറ്റപുറായ് ജി.എല്‍.പി സ്‌കൂളിലെ ബുത്തില്‍ രാവിലെ വോട്ട് രേഖപ്പെടു ത്തിയ ശേഷം ഇവര്‍ പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് കലങ്ങോട്ടെ ബൂത്ത് ഒന്നായ വലി യപറമ്പ് ചാലില്‍ എ.എം.എല്‍. പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഉച്ചക്ക് ശേഷം എത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
