കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച്  യുവാവിന് ഗുരുതര പരിക്ക്

JUNE 29, 2026, 8:19 PM

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം.

നെടുമുടി ആശാരി പറമ്പില്‍ സുനീഷിനാണ്(22) പരിക്കേറ്റത്.  എതിര്‍ ദിശയില്‍ വന്ന ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. 

ചമ്പക്കുളം ജലമേള കഴിഞ്ഞ് എംഎല്‍എ ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി എംഎല്‍എയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

vachakam
vachakam
vachakam

 ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുനീഷ്. ഇടിയുടെ ആഘാതത്തില്‍ വീണ സുനീഷിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. യുവാവിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കായതിനാല്‍  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam