സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവം;കുന്നംകുളം എസ്ഐ വൈശാഖിനെ സ്ഥലം മാറ്റി

NOVEMBER 14, 2025, 12:45 AM

തൃശൂർ: പള്ളി പെരുന്നാളിനിടെ  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ  മർദിച്ച  സംഭവത്തിൽ ആരോപണ വിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലം മാറ്റി. 

 പെരുന്നാളിനിടെ  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ  മർദിച്ചത് ഏറെ വിവാദമായിരുന്നു. 

നവംബർ രണ്ടാം തീയതിയിലെ പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ് ഐയും സംഘവും ചേർന്ന് അകാരണമായി മർദിച്ചുവെന്നായിരുന്നു പരാതി.

vachakam
vachakam
vachakam

സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.   വൈശാഖിനെ തൃശൂർ ഒല്ലൂരിലേക്ക് ആണ് സ്ഥലം മാറ്റിയിട്ടുള്ളത്. 

വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി, മുഖ്യമന്ത്രിക്കും ഡിജിപി ക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam