മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവം: മകനെ  ബാങ്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു

JANUARY 31, 2024, 11:57 AM

ഇടുക്കി:  മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തിൽ മകനെ കേരള ബാങ്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

കേരള ബാങ്കിൻ്റെ കുമളി ശാഖയിലെ കളക്ഷൻ ഏജൻ്റായ എം എം സജി മോനെതിരെയാണ് നടപടി. 

 സംഭവത്തിൽ മകൾ സിജിമോളെ കുമളി പഞ്ചായത്തിലെ താൽക്കാലിക ജോലിയിൽ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു.

vachakam
vachakam
vachakam

കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു 20 ആം തീയതിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

മകനെന്ന ഉത്തര വാദിത്വത്തിൽ സജിമോൻ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു. 

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകൾ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മകൾക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam