തിരുവനന്തപുരം: സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി ചലച്ചിത്ര അക്കാദമിക്ക് കിട്ടിയിരുന്നെന്ന് വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ.
എന്നാൽ തുടർ നടപടി പരസ്യമാക്കാനാകില്ലെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
മുൻ എംഎൽഎയും ഇടത് സഹയാത്രികനുമായ സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് നടപടി വൈകിയെന്ന ആക്ഷേപം നിലനിൽക്കെയാണ് ചലച്ചിത്ര അക്കാദമിയുടേയും ഉരുണ്ടുകളി. നവംബർ 27ന് മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയിൽ പതിമൂന്ന് ദിവസം കഴിഞ്ഞാണ് കേസ് എടുത്തത്.
ഐഎഫ്എഫ്കെയിൽ ചിത്രങ്ങൾ തെരഞ്ഞെടുക്കാനുളള സമിതിയുടെ അധ്യക്ഷനായിരുന്നു പി. ടി. കുഞ്ഞുമുഹമ്മദ്.
ഇതുമായി ബന്ധപ്പെട്ട യോഗത്തിന് ചലച്ചിത്ര അക്കാദമിയുടെ ക്ഷണപ്രകാരം എത്തിയപ്പോൾ ലൈംഗികാതിക്രമം നടന്നെന്നാണ് പരാതി. ജൂറി അംഗമായിരുന്ന സംവിധായിക പരാതി അക്കാദമിക്ക് നൽകിയിരുന്നെന്നും ഗൗരവത്തോടെയെടുത്തെന്നും വൈസ് ചെയർപേഴ്സൺ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
