ഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ശേഷവും മണിപ്പൂരിൽ തർക്കം തുടരുന്നു. സമാധാന ചർച്ചകളോട് വിയോജിപ്പുണ്ടെന്ന നിലപാടാണ് കുക്കി മെയ്‌തെയ് സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്.
ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമില്ലെന്ന് കുക്കി എംഎൽഎമാർ വ്യക്തമാക്കി. കുക്കി ഭൂരിപക്ഷ പ്രദേശം കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഏഴ് ബിജെപി എംഎൽഎമാരാണ് മോദിക്ക് നിവേദനം സമർപ്പിച്ചത്.
ക്യാമ്പുകളിൽ കഴിയുന്നവർ മടങ്ങിയെത്താതെ ചർച്ചയിൽ അർത്ഥമില്ലെന്ന് ഇരുവിഭാഗത്തിലെയും സംഘടനകൾ പറഞ്ഞു. പ്രധാനമന്ത്രി ഇന്നലെ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം ചില സ്ഥലങ്ങളിൽ വനിതാ സംഘടനകൾ പ്രതിഷേധിച്ചു.
ഭൂരിപക്ഷ സമുദായം ന്യൂനപക്ഷ സമൂഹത്തിന് മേല്‍ ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ വംശീയ ആക്രമണം നടത്തിയ സംഭവമാണ് മണിപ്പൂരില്‍ അരങ്ങേറിയത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്കൊപ്പം ഒന്നിച്ച് കഴിയുക എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.
നല്ല അയര്‍ക്കാരായാല്‍ സമാധാനത്തോടെ കഴിയാമെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ചുരാചന്ദ്പൂരില്‍ എത്തിയപ്പോഴായിരുന്നു ജനപ്രതിനിധികള്‍ മോദിയെ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്