തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളുടെ സമയം നിശ്ചയിക്കാൻ ഇനി നിർമ്മിത ബുദ്ധി. യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും ഇനി എഐ ബസ്സുകൾ വിന്യസിക്കുക.
ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് നിർമ്മിത ബുദ്ധി ബസുകൾ ക്രമീകരിക്കും. ഇതിനായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ നിർദേശം നൽകും.
നിലവിലുള്ള 4500 ഷെഡ്യൂളുകളുടെയും റൂട്ടും ടിക്കറ്റ് വിൽപ്പനയും യാത്രാസമയവും വിശകലനം ചെയ്തുകൊണ്ടാകും തീരുമാനം.
ആദ്യപടിയായി കഴിഞ്ഞ നാലുവർഷത്തെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരം സോഫ്റ്റ്വേറിന് നൽകി. ഇപ്പോൾ ഉപയോഗത്തിലുള്ള ‘ചലോ’ ടിക്കറ്റ് മെഷീനുകളും സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചു.
ഒരോ ട്രിപ്പുകൾക്കും അനുവദിച്ച സമയം, ബസ് എത്തിച്ചേരുന്ന സമയം, വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ വിശകലനം ചെയ്താകും സോഫ്റ്റ്‌വെയർ തീരുമാനമെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
