"പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ"; ബില്ലിലെ സർക്കാർ പരസ്യവാചകം ഒഴിവാക്കാൻ കെഎസ്ഇബിയുടെ നിർദേശം

MARCH 26, 2026, 7:49 AM

കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ മാസം എത്തിച്ച ബില്ലിൽ "പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ" എന്ന സർക്കാർ പരസ്യവാചകം ഉൾപ്പെട്ടതിനെതിരെ വിമർശനവും പരാതിയും ഉയർന്നിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ അറിയിച്ചത്.

എന്നാൽ  കെഎസ്ഇബി അധികൃതർ ബില്ലിലെ പരസ്യവാചകം പൂർണമായും ഒഴിവാക്കാൻ മുമ്പേ നിർദേശം നൽകിയിരുന്നുവെന്ന് വിശദീകരണത്തിൽ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെ ഈ നടപടി സ്വീകരിച്ചിരുന്നെങ്കിലും ചില മെഷീനുകളിൽ ഉദ്യോഗസ്ഥർ ആവശ്യമായ മാറ്റം വരുത്തിയില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രശ്നം ചില മെഷീനുകളിൽ മാത്രമാണെന്നും അവരെ കുറിച്ച് നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

പ്രശ്നം ഉയര്‍ന്നതോടെ, ബില്ല് ഉടൻ പിൻവലിക്കണമെന്നും, പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആണ് വിശദീകരണം വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam