തിരുവനന്തപുരം: വൈദ്യുതവാഹന ചാർജിങ് നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കാണ് കൂട്ടിയത്.
പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതൽ 4 വരെ സാധാരണ നിരക്കിന്റെ 70 ശതമാനവും ബാക്കിയുള്ള സമയം 130 ശതമാനവും ഈടാക്കാനുള്ള കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണു നടപടി.
പുതിയ നിരക്കനുസരിച്ച് പകൽ ഫാസ്റ്റ് ചാർജ് ചെയ്യുന്നതിന് യൂണിറ്റിന് മുൻപുണ്ടായിരുന്നതിനെക്കാൾ 4.13 രൂപയും മറ്റു സമയങ്ങളിൽ 12.07 രൂപയും കൂടുതൽ നൽകേണ്ടി വരും. പകൽ സമയത്ത് സ്ലോ ചാർജിങ്ങിലെ നിരക്കിൽ മാത്രമാണ് നേരിയ കുറവുള്ളത്.
ബോർഡിന്റെ ഉടമസ്ഥതയിലുള്ള ചാർജിങ് സ്റ്റേഷനുകളിൽ നിരക്ക് ഇരട്ടിയോളമാക്കി. സ്വകാര്യ സ്റ്റേഷനുകൾ ഈടാക്കുന്നതിനെക്കാൾ ഉയർന്ന നിരക്കാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്