സെപ്റ്റംബർ 15-ഓടെ പരിഹാരമാകില്ല; വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി കെ.എസ്.ഇ.ബി  

SEPTEMBER 9, 2026, 9:59 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളിൽ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി കെ.എസ്.ഇ.ബി. വൈദ്യുതി ക്ഷാമം സെപ്റ്റംബർ മാസം മുഴുവൻ രൂക്ഷമായി തുടരുമെന്നും പതിനഞ്ചാം തീയതിക്കുള്ളിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത പ്രതിസന്ധിയാണ് നിലവിലുള്ളത്.

വൈകുന്നേരങ്ങളിലെ പീക്ക് ടൈമിൽ മാത്രം ആയിരം മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാൻ ഈ മാസം അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. കടുത്ത മഴ ലഭിച്ചാൽ മാത്രമേ ആഭ്യന്തര ഉത്പാദനത്തിൽ നേരിയ ആശ്വാസം കണ്ടെത്താൻ കഴിയൂ.

അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ കൽക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കപ്പെടാതെ കേരളത്തിലേക്ക് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകില്ലെന്നും അതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

സ്ഥിതിഗതികൾ സങ്കീർണ്ണമായതിനാൽ വൈകുന്നേരങ്ങളിൽ അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നാൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങൾ കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, ഡാമുകളിൽ പകുതിയോളം മാത്രം വെള്ളമുള്ളതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി വരവ് കുറഞ്ഞതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam