''കെ.എസ്.ഇ.ബിയിൽ ഏകോപനമില്ല, എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല"; മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി

SEPTEMBER 9, 2026, 10:19 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കടുത്ത വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ഓഫീസും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും തമ്മിൽ നിലവിൽ യാതൊരുവിധ ഏകോപനവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഈ വർഷം എൽനിനോ പ്രതിഭാസത്തെ തുടർന്ന് വരൾച്ചയ്ക്കും വൈദ്യുതി ക്ഷാമത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അത് മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായില്ലെന്ന് കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.

1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ ഒന്നാം ഘട്ടം സെപ്റ്റംബറോടെ പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും അതിലും വലിയ വീഴ്ച സംഭവിച്ചു. മുൻപ് 2023-ൽ സമാനമായ രീതിയിൽ വൈദ്യുതി പ്രതിസന്ധി നേരിട്ടപ്പോൾ താൻ ആഴ്ചതോറും ഉന്നതതല യോഗങ്ങൾ വിളിച്ച് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത്തരം അവലോകനങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ വേനൽക്കാലത്ത് ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണങ്ങൾ വന്നപ്പോൾ വലിയ ബഹളമുണ്ടാക്കിയവർ ഇപ്പോൾ യാതൊരുവിധ മുൻകൂട്ടിയുള്ള മുന്നറിയിപ്പുമില്ലാതെയാണ് നാടൊട്ടാകെ പവർകട്ട് ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

വകുപ്പിന്റെ ഔദ്യോഗിക സൈറ്റുകളിൽ നൽകിയിട്ടുള്ള വൈദ്യുതി മന്ത്രിയുടെ ഫോൺ നമ്പർ പോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങൾ പരാതി പറയാനായി ഇപ്പോഴും പഴയ നമ്പറുകളിലേക്ക് വിളിക്കുകയാണെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam