തിരുവനന്തപുരം: തൊഴിലുറപ്പ് നിയമഭേദഗതി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക സമരത്തിനൊരുങ്ങി കോൺഗ്രസ്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പ് മറികടന്ന് ഇന്നലെയായിരുന്നു തൊഴിലുറപ്പ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത്.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്‍ ശബ്ദവോട്ടോടെ രാജ്യസഭ കടന്നത്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ തൊഴിലുറപ്പ് നിയമഭേദഗതി നിലവിൽ വരും.
അതേസമയം തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയിലും സമരം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി കൂടിയാണ് തൊഴിലുറപ്പ് നിയമഭേദഗതിയും ശബരിമല സ്വർണക്കൊള്ളയും സജീവ ചർച്ചയിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
